ആവേശകരമായൊരു കൺട്രി-മാനേജിംഗ് അഡ്വഞ്ചറായ 'മോഡേൺ എയ്‌ജ് 1- പ്രസിഡൻ്റ് സിമുലേറ്ററി'ൽ നിങ്ങളുടെ നേതൃത്വ പാടവവും സർഗാത്മക ദർശനവും പ്രാവർത്തികമാക്കൂ! 🏙🚀
ആത്യന്തികമായ ഐതിഹാസിക പോരാട്ട യുദ്ധതന്ത്ര ഗെയിമായ 'മോഡേൺ എയ്‌ജ് 1- പ്രസിഡൻ്റ് സിമുലേറ്ററി'ലേക്ക് സ്വാഗതം! മികച്ച പ്രസിഡൻ്റ് സ്‌ട്രാറ്റജി സിമുലേഷൻ ഗെയിമുകളിൽ നിങ്ങൾ ആത്യന്തിക വിജയം കൈവരിക്കുന്നത് വരെ, പടർന്ന് പന്തലിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക, കൂടുതൽ കരുത്തുറ്റ എതിരാളികളോട് പോരാടുക, ശക്തരായ ശത്രുക്കളെ ആക്രമിച്ച് കീഴടക്കുക, പ്രസിഡൻ്റിൻ്റെ പദവി പരിരക്ഷിക്കുക, നയതന്ത്ര കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുക
പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തുന്ന ഒരു 'മാസ്റ്റർമൈൻഡ്' ആയിമാറുക, നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും ജനത്തെയും വളർത്തുക, നികുതികൾ ശേഖരിക്കുക, തത്സമയ സർവൈവൽ സിംഗിൾ-പ്ലേയർ സ്‌ട്രാറ്റജി ഗെയിമിലെ നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുക. വെല്ലുവിളിയുയർത്തുന്ന AI-യെ പൊരുതി തോൽപ്പിക്കുക, ആധുനിക ആയോധന വൈദഗ്ധ്യവും ഉപകരണങ്ങളും ഗവേഷണം ചെയ്യുക, പുതിയ വെല്ലുവിളികൾ സ്വീകരിക്കുക, നിങ്ങളുടെ ശേഷികൾ പ്രകടിപ്പിക്കുക
⚔️ യുദ്ധ സംവിധാനം ⚔️
നിങ്ങളുടെ സാമ്രാജ്യത്തിലേക്ക് രാഷ്‌ട്രങ്ങളും രാജ്യങ്ങളും കൂട്ടിച്ചേർക്കുക, വിഭവസാമഗ്രികൾ പിടിച്ചെടുക്കാൻ സേനാവിഭാഗങ്ങളെ അയയ്‌ക്കുക. ഒരു കപ്പൽവ്യൂഹം കെട്ടിപ്പടുക്കുക, സൈനിക യൂണിറ്റുകളെ തയ്യാറാക്കുക, സൈനിക ഉപകരണങ്ങൾ വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യുക. വ്യോമതാവളങ്ങളും ആയുധപ്പുരകളും ബാരക്കുകളും കപ്പൽശാലകളും നിർമ്മിക്കുക. ചാരന്മാരെയും അട്ടിമറിക്കാരെയും അയയ്‌ക്കുക
🏛മന്ത്രാലയങ്ങൾ 🏛
നിങ്ങളുടെ പൗരന്മാരുടെ ജീവിതം കൂടുതൽ മികച്ചതും സുരക്ഷിതവുമാക്കുന്നതിന് പോലീസ്, സെക്യൂരിറ്റി സർവീസ്, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, കായികം, സാംസ്കാരികം, പരിസ്ഥിതി, ഹൗസിംഗ്, യൂട്ടിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും മറ്റും പോലുള്ള വിവിധ മന്ത്രാലയങ്ങൾ സ്ഥാപിച്ച് കൈകാര്യം ചെയ്യുക! നിങ്ങളുടെ രാജ്യത്തിൻ്റെ ജീവിതത്തിൻ്റെ എല്ലാ വശങ്ങളും നിങ്ങളാണ് നിയന്ത്രിക്കുന്നത്
🌍 നയതന്ത്രം 🌍
ലോകത്തിലെ നയതന്ത്രത്തിന് ദിശാബോധം പകരുകയും പരസ്‌പരം ആക്രമിക്കില്ലെന്ന സഖ്യകരാറുകളിലും വ്യാപാര ഉടമ്പടികളിലും ഏർപ്പെടുകയും എംബസികൾ നിർമ്മിക്കുകയും ചെയ്യുക. യുഎൻ വോട്ടെടുപ്പുകളിൽ പങ്കെടുക്കുകയും യുദ്ധ നിരോധനവും ആയുധ വിൽപ്പന ഉപരോധവും അധിനിവേശ പ്രമേയങ്ങളും മറ്റും പോലുള്ള കരട് പ്രമേയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക! നിങ്ങളുടെ സഖ്യകക്ഷികളെ കണ്ടെത്തുകയും ഊഴം അനുസരിച്ചുള്ള യുദ്ധങ്ങളിൽ സൈന്യങ്ങൾക്ക് എതിരെ മത്സരിക്കുകയും ചെയ്യുക.
📜 തത്വങ്ങൾ 📜
നിങ്ങളുടെ രാജ്യം വികസിപ്പിക്കുന്നതിനുള്ള സൈനിക നിയമങ്ങളും സാമ്പത്തിക നിയമങ്ങളും തിരഞ്ഞെടുക്കുക. നിങ്ങളുടെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മതം തിരഞ്ഞെടുക്കുക: ക്രിസ്‌തുമതം, ഇസ്ലാം മതം, ഹിന്ദുമതം, ജൂതമതം, ഷിൻ്റോയിസം എന്നിവയും മറ്റും. നിങ്ങളുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുയോജ്യമായ പ്രത്യയശാസ്‌ത്രം തിരഞ്ഞെടുക്കുക: ക്യാപിറ്റലിസം, നാഷണലിസം, കൺസർവേറ്റിസം, ലിബറലിസം എന്നിവയും മറ്റും.
⛏️ സമ്പദ്‌വ്യവസ്ഥ ⛏️
ഭക്ഷണം ഉൽപ്പാദിപ്പിക്കുകയും ചരക്കുകളുടെ നിർമ്മാണത്തിനായി അസംസ്‌കൃത വിഭവങ്ങൾ വേർതിരിച്ചെടുക്കുകയും ചെയ്യുക. മറ്റ് രാജ്യങ്ങളുമായി വ്യാപാരം നടത്തുക. ഫാക്‌ടറികളും ഫാമുകളും പ്ലാൻ്റുകളും ബേക്കറികളും ഖനികളും എണ്ണക്കിണറുകളും മറ്റും നിർമ്മിക്കുക! ഒന്നിൻ്റെയും അഭാവമില്ലാതെ, തഴച്ച് വളരുന്ന ഒരു രാജ്യം കെട്ടിപ്പടുക്കുക. നികുതികൾ ശരിയായി കൈകാര്യം ചെയ്യുകയും ലഭിക്കുന്ന വരുമാനം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നൂതനമായ സാമ്പത്തിക ഗവേഷണങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.
രാഷ്‌ട്ര നിർമ്മാണത്തിൻ്റെ ഭാവി കാത്തിരിക്കുന്നു - ഉയർന്നുവരാനും തഴച്ച് വളരാനും നിങ്ങൾ തയ്യാറാണോ?
എക്കാലത്തെയും ഏറ്റവും ഐതിഹാസികമായ പ്രസിഡൻ്റ് സിമുലേഷൻ അഡ്വഞ്ചർ പരിചയപ്പെടുക - 'മോഡേൺ എയ്‌ജ് 1 - പ്രസിഡൻ്റ് സിമുലേറ്റർ' ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
*ഈ ഗെയിം വിനോദ ഉദ്ദേശ്യങ്ങൾക്കായി മാത്രം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതാണ്. യഥാർത്ഥ ലോകം, യഥാർത്ഥ ആളുകൾ, ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങൾ എന്നിവയുമായുള്ള ഏതെങ്കിലും തരത്തിലുള്ള സാമ്യങ്ങൾ തീർത്തും യാദൃച്ഛികമാണ്*
ഗെയിം ഇനിപ്പറയുന്ന ഭാഷകളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു: ഇംഗ്ലീഷ്, സ്പാനിഷ്, ഉക്രേനിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ടർക്കിഷ്, പോളിഷ്, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ജാപ്പനീസ്, ഇന്തോനേഷ്യൻ, കൊറിയൻ, വിയറ്റ്നാമീസ്, തായ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, സെപ്റ്റം 16